ദാഹം ശമിച്ചോരു പച്ച മനുഷ്യന്റെ
ശവമോന്നു പേറുവാന്‍ മോഹിച്ചു ഞാന്‍
കട്ട രക്തത്തിലീച്ചകള്‍ പാറുന്ന
തലയുടലേന്തി ജീര്‍ണ്ണിച്ചു ഞാന്‍
കൊച്ചു കുഞ്ഞിന്റെ തീരാ... കരച്ചിലാല്‍
മരവിച്ച ദേഹം തോട്ടുരുകുന്നു ഞാന്‍
വെന്ത ഗോമാതാവിന്റെ മാസം ഭുജിക്കാത്തോര്‍
വെട്ടിനുറുക്കിയ മനുഷ്യ മാംസം കണ്ടിടറുന്നു ഞാന്‍
മതവൈര്യമൊക്കെ മരിച്ചു....മരിച്ചോരു
മനുഷ്യനെ തേടി അലയുന്നു ഞാന്‍
ദാഹം ശമിച്ചോരു പച്ച മനുഷ്യന്റെ
ശവമോന്നു പേറുവാന്‍ മോഹിച്ചു ഞാന്‍
No comments:
Post a Comment