Powered By Blogger

Monday, March 20, 2017

"വേവലാധി " 


അയാൾ പ്രവാസം തുടങ്ങിയിട്ട് നീണ്ട ഇരുപത്തി എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഭാര്യയും മക്കളും ചേർന്ന് തങ്ങളുടെ വിവാഹ ആൽബത്തിൽ നിന്നും അടർത്തി എടുത്ത ഫോട്ടോകൾ വെട്ടി ഒട്ടിച്ച സിൽവർ ജൂബിലിയുടെ ആശംസകൾ കുറിച്ച വലിയൊരു ഗ്രീറ്റിംകാർഡും, ഒരു ഷർട്ടും ചേർത്ത് നാട്ടിൽ നിന്നു വന്നൊരാൾ വശം തന്റെ കയ്യിൽ കിട്ടിയത് നോക്കിയിരുന്ന് ;പഴകാല സ്വപ്നങ്ങൾ അയവിറക്കുമ്പോഴാണ് മുറിയിലെ ഡബ്ബിൾ കട്ടിലിന്റെ മുകൾ തട്ടിൽ നിന്നും ചാടിയിറങ്ങിയ ബംഗാളി ചോദിച്ചത്
"ഉം.....! കിസ് കാ ഹേ പ്രേം പത്ര്"?
ഒരു ചിരിയോടെ ഗ്രീറ്റിംഗ് കാർഡ് അയാൾക്കു നേരെ നീട്ടി  ,വീണ്ടും തന്റെ മൊബൈലിലെ നോട്ടിഫിക്കേഷൻ നോക്കി ചികയാൻ തുടങ്ങി അയാൾ.
മറുകട്ടിലിൽ നിന്നും പാകിസ്ഥാനിയുടെ ചോദ്യവും ഉടനെ വന്നു :-
" ക്യാ ഹെ ഭായ്" ?
ആ ഗ്രീറ്റിഗ് കാർഡ് നിവർത്തിപ്പിടിച്ചു കൊണ്ട് ബംഗാളി പറഞ്ഞു :-
"ഇൻ കാ ശാതി കി പച്ചീസ് വാം സാൽഗിര ഹയെ...ഭായ് "!
പാക്കിസ്ഥാനി ആകാംക്ഷയോടെ ചോദിച്ചു :-
"പാർട്ടി ഹെ ക്യാ ആജ്"?
അവരങ്ങിനെയാണ്  ഇന്ത്യയും ,പാക്കിസ്ഥാനും, ബംഗ്ലാദേശുകാരുമൊക്കെ  അതിർത്തികൾ തീർക്കാത്ത സൗഹൃദം പ്രവാസ ലോകത്ത് എവിടെയും കാണാം. എന്തിനും ഏതിനും പാർട്ടി !ചുരുങ്ങിയ പക്ഷം ഐസ് ക്രീമെങ്കിലും വേണം .
മുമ്പ് ഒരിക്കൽ അയാളുടെ വെല്ലിമ്മ മരണപ്പെട്ട്  അടിയന്തിരത്തിന് അയാളെ കൊണ്ട് ഐസ്ക്രീം വാങ്ങിപ്പിച്ചിരുന്നു. ദിവസവും ഏതെങ്കിലും വകയിൽ ആരിൽ നിന്നെങ്കിലും ഐസ്ക്രീമോ, സോഫ്റ്റ് ഡ്രിംഗ് സോ വാങ്ങിപ്പിച്ചിരിക്കും . അത് ആ റൂമിലെ ഒരു പതിവാണ് .അയാൾ  നാട്ടിൽ പോകാൻ വേണ്ടി ടിക്കറ്റെടുത്തപ്പോഴേ ഐസ് ക്രീം വാങ്ങിപ്പിച്ചതായിരുന്നു. ഇന്നിപ്പോൾ പെട്ടി കെട്ടി തുടങ്ങും മുമ്പേ രണ്ടു വിലയ ബോട്ടിൽ സോഫ്റ്റ് ഡ്രിംഗ്സ് വാങ്ങിപ്പിച്ചിട്ടുണ്ട്. അയാൾ യാത്ര പോകുമ്പോൾ പറഞ്ഞു :- എന്റെ മകൾക്ക് ഒരു പരീക്ഷയുണ്ട് അതിൽ പാസ്സായാൽ ഞാൻ തിരിച്ചു വന്നാൽ പാർട്ടി തരാം.
അയാൾ നാട്ടിൽ എത്തി ;ഒരു ദിവസം അതിരാവിലെ മകളോടൊത്ത് ബസ്സിൽ പുറപ്പെട്ടതായിരുന്നു ,പ്ലസ് ടു വിദ്യാർത്ഥിനിയായ മകളോടൊപ്പം.  തങ്ങളുടെ ലക്ഷ്യസ്താനത്തെത്തുംമുമ്പേ പലരും ബസ്സിൽ നിന്ന് പല സ്റ്റോപ്പുകളിലായി ഇറങ്ങിക്കഴിഞ്ഞിരുന്നു. അവരുടെ സ്റ്റോപ്പെത്തും മുമ്പാണ് രണ്ടു പേർ നിലത്തുറക്കാത്ത കാലുകളുമായി ,ആടിയുലഞ്ഞ് ബസ്സിൽ കയറി വന്നതും, അയാളുടെ തൊട്ടു മുന്നിലെ സീറ്റിൽ ഒരു വിധേന ഇരുപ്പുറപ്പിച്ചതും. തന്റെ മകൾ ഡ്രൈവർക്ക് പിറകിലുള്ള സീറ്റിലാണിരിക്കുന്നത്. തങ്ങൾക്കിറങ്ങാനുള്ള സ്തലമായി എന്ന് തോന്നിയ പ്പോഴാകാം അവൾ ഉപ്പയെ ഒന്നു തിരിഞ്ഞു നോക്കിയത്. ഉപ്പ അവൾക്ക് ആഗ്യം കാട്ടി .അവൾ തലയാട്ടി കാണിച്ചു.
അവൾ തിരിഞ്ഞു നോക്കിയത് തങ്ങളിലേക്കാണെന്ന; മദ്ധ്യ ലഹരിക്കാരുടെ തിരിച്ചറിവ് അവരെ അവളുടെ പിറകിലെ സീററിലേക്ക് മാറ്റിയിരുത്തിപ്പിച്ചു. ഒരാൾ അവൾക്ക് പിറകിലും മറ്റൊരാൾ ഡ്രൈവർ ഭാഗത്തെ മുൻ സീറ്റിലും ഇരുപ്പുറപ്പിച്ചു. തോണ്ടലും, തലോടലും,ചിരിയും അട്ടഹാസവുമായി തുടരുന്നതിൽ പന്തികേടു തോന്നിയപ്പോഴാണ് അയാൾ മകൾക്ക് പിറകിലെ സീറ്റിലേക്ക് മാറിയിരുന്നത് .രണ്ടു പേരും ചേർന്നുള്ള മുനയുള്ള അശ്ലീല ചുവള്ള സംസാരം ബസ്സിന്റെ ഇരമ്പലിൽ അലിഞ്ഞു. അയാൾ അപ്പോൾ ഓർക്കുകയായിരുന്നു ;സ്ത്രീകളോട് ഗൾഫു നാട്ടിൽ ബസ്സിലായാലും, തെരുവിലായാലും എത്ര മാന്യമായിട്ടാണ് പുരുഷൻ ഇടപഴകുന്നത് ,ഇവിടെ പിതാവിന്റെ സാന്നിദ്ധ്യത്തിൽ പോലും ഒരു പെൺകുട്ടിയോടുള്ള പുരുഷ സമീപനം എത്ര നീചമാണെന്ന്.
അയാൾ അവളെത്തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവളുടെ തോളിൽ പിറകിൽ നിന്നുള്ള തോണ്ടൽ  സഹിക്കാതായപ്പോഴാണ് അവൾ ഉപ്പയെ ദയനീയമായി നോക്കിയത് സഹികെട്ടയാൾ  അൽപം ഉച്ചത്തിൽ ചോദിച്ചു "എന്ത് തോന്നിവാസമാണടോ താനീ കാണിക്കുന്നത് "?
ഒടിഞ്ഞു വീണ തല ഉയർത്താൻ പാടുപെട്ടുകൊണ്ടായാളുടെ കുഴഞ്ഞപരുവത്തിലുള്ള മറു ചോദ്യം വന്നു.
"താനാരാടോ ചോദിക്കാൻ " എന്നായിരുന്നു അയാൾ കുഴച്ചു തുപ്പിയ വാക്കിന്റെ പൂർണ്ണ രൂപം.
ഷർട്ടിന്റെ കോളറിൽ കൂട്ടിപ്പിടിച്ച് മുഖത്തൊന്നാഞ്ഞിടക്കാനാണ് അയാൾക്കപ്പോൾ തോന്നിയത് പക്ഷെ ക്ഷമയോടെ അൽപം രോഷം മുഴപ്പിച്ചു കൊണ്ടയാൾ പറഞ്ഞു.
" ഞാനവളുടെ തന്തയാണ് ".
"താൻ പോടോ..., അവനൊരു തന്ത, തുപ്പൽ തെറിപ്പിച്ച് കൊണ്ട് അയാളും കയർക്കാൻ തുടങ്ങി മദ്യം കഴിച്ചവന്റെ (അ )ബോധ പ്രകടനം കണ്ടും, കേട്ടുമയാളുടെ സിരകളിൽ രോഷം അരിച്ചു കയറി. കണ്ടക്ടറുടെ നേരെ നോക്കിയപ്പോൾ അയാൾ ആർക്കോ വേണ്ടി എന്ന പോലെ പറഞ്ഞു :-
"കള്ളുകുടിച്ചാ വയറ്റിൽ കിടക്കണം" അയാൾ തന്റെ ഉത്തരവാദിത്വത്തിന്റെ പൂർത്തീകരണം നടത്തിയതുപോലെ പിറകിലെ സീറ്റിലിരുന്ന് ചുളിഞ്ഞ നോട്ടുകളെ നിവർത്തി വെക്കാൻ തുടങ്ങി. ബസ്സ് നിർത്തിയിടത്ത് പോലീസുകാരന്റെ സാന്നിദ്ധ്യം കണ്ടപ്പോൾ അയാളിലെ ഒരഛന്റെ  കടമയുടെ, പൗരബോധത്തിനു ശക്തി കിട്ടിയതുപോലെ തോന്നി. ബസ്സിലെ മറ്റു യാത്രക്കാരൊക്കെ തന്റെ മൊബൈലിൽ ചാറ്റിഗും മറ്റും നിർത്തി വീഢിഓ റെക്കോഡിംഗ് തുടങ്ങിക്കഴിഞ്ഞിരുന്നു .അതുകൊണ്ടാണ് പലരും മൊബൈൽ കൊണ്ട് മുഖം മറച്ചു പിടിച്ചതു പോലെ ,അഥവാ ഒന്നും അറിയാത്തതുപോലെ തങ്ങൾ ചാറ്റിങ്ങിലാണെന്ന വ്യാജ പ്രകടനം നടത്തുന്നത് .
വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങും മുമ്പേ പോലീസ് തന്നെ അവരെ ശ്രദ്ധിക്കപ്പെട്ടു. മകൾ പരിഭ്രമിച്ചിരിക്കുന്നു അയാൾ അവളെ ഇടതു കയ്യിൽ ചേർത്തി നിർത്തി.
പോലീസുമായി മകളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോകാൻ അയാൾക്ക് തീരെ  മനസ്സു വരുന്നില്ല പക്ഷെ കാര്യങ്ങൾ പിന്നീട് ആ പോലീകാരൻ തീരുമാനിക്കും പോലെ നടന്നു .
എന്നാൽ ഇവർ ഇങ്ങനെ... ചെയ്തെന്നും,ഇവരെ കൊണ്ടു പൊയ്ക്കോളൂ വെന്നും,ഞങ്ങൾക്ക് തിരക്കുണ്ടെന്നും പറഞ്ഞാൽ ഒരു പൗരന്റെ നിയമ കടമകൾ തീർന്നില്ല പോലും .അതിനി സ്ഥിരീകരിക്കുകയും, സാധൂകരിക്കുകയും ഒക്കെ ചെയ്യണമല്ലോ. അടുത്ത പോലീഷ് സ്റ്റേഷനിലെത്താൻ വഴിയിലെ തടസ്സങ്ങൾ ആഗ്യ ഭാഷയിൽ പോലീസുകാരൻ ഒഴിവാക്കാൻ ശ്രമിച്ചു. വഴിവക്കിലെ ഭിക്ഷാടനക്കാർ അതു  കണ്ട് ഒതുങ്ങി നിന്നു. മദ്ധ്യം യാത്രയിലുടനീളം അവരെ പുളകം കൊള്ളിക്കുന്നതു കൊണ്ടാകാം അവർ ഫ്ലാറ്റ്ഫോമിലെ യാചകരുടെ ഭിക്ഷ പത്രത്തിലും കാലുടക്കിനടന്നു. വൃദ്ധരുടെ ശാപവചനങ്ങൾ അവരുടെ അടഞ്ഞ കാതിൽ തട്ടി പട്ടണത്തിന്റെ ആർപ്പുവിളികളിൽ അലിഞ്ഞു ചേർന്നു. 
"ജനമൈത്രി പോലീസ് സ്റ്റേഷൻ " അകലെ ആ ബോർഢ് തെളിഞ്ഞു കണ്ടു. തങ്ങളെ എല്ലാ സഹായവും ചെയ്തു തന്ന് മകളെ പരീക്ഷാ ഹാളിൽ എത്തിച്ചു തരാൻ പോകുന്ന കർമ്മ സേവകരുടെ  കാര്യാലയം എന്നയാളിൽ പ്രതീക്ഷയുണർത്തി . മകളുടെ പരീക്ഷ തുടങ്ങാനുള്ള സമയം കഴിയാറായിരിക്കുന്നു. മനമില്ലാ മനസ്സോടെ  പോലീസുകാരനോടൊപ്പം അവർ  സ്റ്റേഷനിലെത്തി. എസ്ഐ യുടെ മേശക്കു മുന്നിലെ കസേരളകളിൽ ഇരിക്കാൻ ഇടം കെടുത്തു. മദ്യപാനികൾക്കും തങ്ങളുടെ തൊട്ടുള്ള കസേരകളിൽ ഇരിപ്പിടം നൽകിയിട്ടുണ്ട്.  ഇടത്തും വലത്തുമുള്ള മുറികളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന പോലീസുകാരുടെയും  മററും നോട്ടം കണ്ട് നിസ്സഹായതയോടെ നോക്കിയിരുന്ന നിമിഷങ്ങളെ താരതമ്യം ചെയ്തപ്പോഴാണ് ; തനിക്കും മകൾക്കും  ബസ്സിൽ നിന്നേറ്റത് ചെറിയൊരു കാര്യമായിരുന്നില്ലേ? എന്നയാളുടെ മനസ്സ് പലവട്ടം  ചോദിച്ചു കൊണ്ടിരുന്നത് . കുറച്ചു കഴിഞ്ഞ് തൊപ്പിയും വടിയും മുന്നിലെ മേശയിൽ  വെച്ച് തിരിയുന്ന കസേരയിൽ വന്നിരുന്ന  എസ്ഐയുടെ ചോദ്യങ്ങൾക്ക് ഒരു വിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ച് ;തങ്ങളുടെ  തിരക്കിനെ കുറിച്ചും ഓർമിപ്പിച്ചപ്പോഴാണ് എസ് ഐ  ഇങ്ങനെ പറഞ്ഞത് :-
"പൊയ്ക്കോളൂ ... ഇനി വിളിക്കുമ്പോൾ വന്നാൽ മതി ".  പിന്നീട് ഒരു പുസ്തകം തുറന്ന് പേന യെടുത്തു കൊണ്ടയാൾ ആ ജ്ഞാപിച്ചു :-
"മകളുടെ ഫോൺ നമ്പർ പറയൂ "
അത് കേട്ട് അയാൾ ആ മദ്യപാനികളുടെയും, എസ് .ഐ യുടെയും  മുഖത്തേക്കു നോക്കി .ആ നോട്ടത്തിലെ കത്തുന്ന രോഷം ഒരു പിതാവിന്റെ വിവരമില്ലായ്മയല്ല എന്നു തിരിച്ചറിഞ്ഞതിനാലാകാം "നിങ്ങളുടെ ഫോൺ നമ്പർ പറയൂ " എന്നയാൾ തിരുത്തിപ്പറഞ്ഞത്. മകളുടെ കലങ്ങിയ കണ്ണുകളിലെ ദയനീയമായ നോട്ടവും, പരീക്ഷയുടെ സമയം അതിക്രമിക്കുന്നതിലെ വിഷമവും അയാളെ വിനായാന്വീതനാക്കി .അയാൾ പറഞ്ഞു :-
"സാർ;ഇനി വിളിക്കുകയും ,വരികയും, ഒന്നും വേണ്ട , ഇവരെ താക്കീത് ചെയ്ത് വിട്ടയക്കണം ഇതിനു പിറകെ നടക്കാൻ ഞങ്ങൾ ഈ നാട്ടുകാരല്ല സാർ, ഞങ്ങൾ പോകുന്നു സാർ...., സാറ്..എന്താന്നു വെച്ചാ ചെയ്യൂ .എന്റെ മകൾക്ക് ഒരു പരീക്ഷയിൽ പങ്കെടുക്കാനുള്ളതാ" അതു പറഞ്ഞ് മകളെ  ആഗ്യം കാട്ടി അയാൾ എഴുനേറ്റു നടക്കാൻ ഭാവിച്ചു .
പെട്ടന്ന് അല്പം രോഷ ഭാവത്തോടെ എസ്.ഐ തുടർന്നു :- "നിങ്ങൾ ഓരോരുത്തരിങ്ങോട്ടു വരും എന്നിട്ട് ഞങ്ങൾക്ക് ഞങ്ങളുടെ ജോലി ചെയ്യാനും അനുവദിക്കില്ല". അതു കേട്ടയാൾ തിരിഞ്ഞു നിന്നു; കൈ കൂപ്പിക്കൊണ്ടു പറഞ്ഞു :- "ക്ഷമിക്കണം സാർ എനിക്ക് തെറ്റുപറ്റിയതാണു്  ഇനി ഒരിക്കലും  എന്റെ മകളെ ആരു പീഡിപ്പിച്ചു കൊന്നാൽ പോലും പരാതിയുമായി നിങ്ങളുടെ മുന്നിൽ വരില്ല സാർ" അവൾ
ഉപ്പയുടെ നിസ്സാഹതയോർത്ത് ഉപ്പയോടൊട്ടി നിന്ന് തല ചായ്ച്ചു കരയാൻ തുടങ്ങി. മകളെ ചേർത്തു പിടിച്ചു കൊണ്ടയാൾ ജനമൈത്രി പോലീസ്  സ്റ്റേഷൻ പിന്നിലാക്കി നടന്നു നീങ്ങി.
പരീക്ഷാഹാളിൽ സമയം തെറ്റിയെത്തിയതിനാൽ പരീക്ഷ എഴുതാനാവാതെ തിരിച്ചുപോരുമ്പോൾ മകളുടെ കണ്ണുകൾ ഇടക്കിടക്ക് ഈറനണിയുന്നതയാൾ തിരിച്ചറിഞ്ഞു.
വീണ്ടും പ്രവാസ ഭൂമിയിലേക്ക് തിരിച്ചു വന്ന ശേഷം മകളുടെ  പരീക്ഷയെഴുതാൻ ഭാര്യയോടൊത്ത് പോയി സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിയ വിവരമറിഞ്ഞ ദിവസം ഉടനെ തന്നെ ;പരീക്ഷയിൽ പാസ്സായാൽ നൽകാമെന്നേറ്റിരുന്ന  ആ"പാർട്ടി " നൽകി. റൂമിലെ എല്ലാവർക്കും ഓരോ ഐസ്ക്രീം വാങ്ങിക്കൊടുത്ത് ,താനും ഒരെണ്ണം നുണഞ്ഞിറക്കുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ കുളിരും ശരീരത്തിലേക്ക് ഐസ്ക്രീമിന്റെ തണുപ്പും പടർന്നിറങ്ങുകയായിരുന്നു.
        ........................


No comments:

Post a Commentമറുപടി