Powered By Blogger

Thursday, February 16, 2012

"കാഴ്ച"



കണ്ണേ ...നിനക്കുണ്ടോ? നാണം ?
കാഴ്ചകള്‍ തിങ്ങിയ കാലവും ,ലോകവും
കാണുവാനല്ലാതെ ....!
നല്ലത് കാണുവാന്‍ മോഹമുണ്ടോ?
നയനേ...നാണത്തെ നീയറിഞ്ഞോ നഗ്നത 
നോക്കിയതല്ലാതെ....!
ഈര്‍ഷ്യ മാണെങ്കിലും നോക്കി നീ നാണിക്കും 
പാര്‍ശ്വ ഫലത്തില്‍ അദൃശ്യ ഭംഗി 
കണ്ടാല്‍ തുടിക്കുന്ന കൊണ്ടാല്‍ പിടക്കുന്ന 
മണ്ടനായ്‌ നിനക്കെന്തിനീ  സുതാര്യ  കാഴ്ച്ച
ചോരയും ചുകപ്പും നിനക്കൊന്നുപോലെ
വേളിയും, വേശ്യയും, ഗാനധിയും, ഗോട്സെയും
വ്യക്താമാം ചിത്രത്തില്‍ നിനക്കൊന്നുപോലെ
നമ്മയും, തിന്മ്മയും നിന്‍ കാഴ്ച്ചയിലല്ലാതെ....!
നീരാടും മിഴിയേ നീ അറിഞ്ഞോ? 
അകവും പുറവും വേറെ; വേറെ യാണോ?
അകക്കണ്ണെ പൊറുക്കുക ഈ  കാഴ്ച്ച ക്കുമപ്പുറം
അകതാരില്‍   നിന്നെ തേടുകയാണിന്നു ഞാന്‍ . 

7 comments:

  1. ഈര്‍ഷ്യ മാനെകിലും നോക്കി നീ നാണിക്കും

    അക്ഷരങ്ങള്‍ തെറ്റിയാല്‍ അര്‍ത്ഥങ്ങളും തെറ്റില്ലെ?...

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട്. നന്ദി

      Delete
  2. കവിത ഇഷ്ടപ്പെട്ടു ആശംസകള്‍

    ReplyDelete
  3. മൊത്തത്തിലുള്ള കാഴ്ചകളും കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്...

    കവിത കുഴപ്പമില്ല,

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. കബീ, ഞാൻ കവിതയെ വിലയിരുത്തിയതാണ് കോയ... :) എല്ലാം ശരിയാകും

      Delete
    3. ഞമ്മക്ക് പുരിഞ്ഞില്ല മാഷെ അതാ ചോയിച്ചേ :)ഇപ്പം ശരിയായിട്ടോ

      Delete