Powered By Blogger

Thursday, August 19, 2010

"ഓര്‍മയിലെ ഓണം"



ഓണമിങ്ങെത്തിയല്ലോ !?
മുറ്റത്താകെയൊരുക്കമല്ലോ
വാനമൊരുങ്ങിയല്ലോ,
ഓണനിലാവ് പരക്കുന്നല്ലോ.
ചാണംമെഴുകിയല്ലോ ,
വട്ടത്തില്‍ പൂക്കളം തീര്‍ക്കുന്നല്ലോ.
ജാനകി പടുന്നല്ലോ ,
താളത്തില്‍ കുമ്മിയടിക്കുന്നല്ലോ.
പൂമ്പാറ്റകള്‍ പാറുന്നല്ലോ,
തുമ്പിപ്പടയുമിറങ്ങിയല്ലോ.
പൂവിളി കേള്‍ക്കുന്നല്ലോ ,
മാരുതന്‍ മൂളക്കം പടുന്നല്ലോ
പുത്തനുടുത്തുവല്ലോ ,
ഊഞ്ഞാലാടി തിമിര്‍ക്കുന്നല്ലോ .
തൃക്കാരപ്പനിരിക്കുന്നല്ലോ,
മുത്തശ്ശി നാമം ജപിക്കുന്നല്ലോ .
പൂത്തിരി കത്തുന്നല്ലോ ,
മത്താപ്പൂവും വിരിയുന്നല്ലോ,
ചേട്ടന്‍ വരുന്നുണ്ടല്ലോ,
ചാഞ്ചക്ക മാടുന്ന കാലിലല്ലോ.
മട്ടന്‍ മണക്കുന്നല്ലോ ,
ചോരയില്‍ കോഴി പിടക്കുന്നല്ലോ

പേര്‍ഷ്യക്കും വന്നുവല്ലോ,
മാവേലി സഘം തിളങ്ങുന്നല്ലോ.
ഞാനിന്നുണ്ടു മടുത്തുവല്ലോ,
കുത്തരി ചോറിലും മായമല്ലോ .

ഓര്‍മയില്‍ മുങ്ങുന്നല്ലോ,
എന്നോണ പ്രതീക്ഷകള്‍ മങ്ങുന്നല്ലോ!

No comments:

Post a Commentമറുപടി