Powered By Blogger

Thursday, August 5, 2010

"കുഞ്ഞിക്കോരന്‍"

കുഞ്ഞിക്കോരന് വേട്ടവളുണ്ട് കുട്ടികളഞ്ചുണ്ട്
കഞ്ഞി കുടിക്കാന്‍ വഴിയില്ലാതവര്‍ നരകിക്കാറുണ്ട്
വിശന്നു പൊരിയും പിഞ്ച്‌ കിടാങ്ങളെ മുഖത്തു നോക്കാതെ
വലഞ്ഞുപോയി കുഞ്ഞിക്കോരന്‍ സഹിക്കവയ്യാതെ..!
നേങ്ക്‌ടെ വിധി യാണെന്നു പറഞ്ഞാ കുഞ്ഞിക്കോരന്റെ-
നേരിയ മുണ്ടിന്‍  കോന്താല കാട്ടി കേരളമൊട്ടാകെ...!
നേരറിയാതെ പോര് പറഞ്ഞാ ധാര്‍മിക ബോധത്തെ-
നഞ്ഞിനുപോലും വക നല്‍കാതെ കാലം വാഴിച്ചു.
"ആദിവാസം" പേരിനു കേള്‍ക്കാന്‍ എന്തൊരു രസമല്ലേ.!?
പാതി വാസം മനുഷ്യരാവാനവര്‍ക്കിന്നും കഴിയില്ലേ?
തിരിച്ചു പോവാനാവില്ലല്ലോ ജനിച്ച ജന്മങ്ങള്‍...!
മരിച്ച നാട്ടില്‍ ജനിച്ചവര്‍ക്കീ ഗദ്‌ഗദമുണ്ടാവും.
ജണ്ടകളെത്ര പാറീ നാട്ടില്‍ വര്‍ഗ വര്‍ണ്ണത്താല്‍!!
ജന്മം കൊണ്ടഭിമാനം കൊള്ളും ഭാരതീയര്‍ നാം

No comments:

Post a Commentമറുപടി