Powered By Blogger

Thursday, October 22, 2015

"ശവപ്പെട്ടി"


ദാഹം ശമിച്ചോരു പച്ച മനുഷ്യന്റെ 
 ശവമോന്നു പേറുവാന്‍ മോഹിച്ചു ഞാന്‍ 
 കട്ട രക്തത്തിലീച്ചകള്‍ പാറുന്ന 
 തലയുടലേന്തി ജീര്‍ണ്ണിച്ചു ഞാന്‍ 
കൊച്ചു കുഞ്ഞിന്റെ തീരാ... കരച്ചിലാല്‍ 
 മരവിച്ച ദേഹം തോട്ടുരുകുന്നു ഞാന്‍ 
വെന്ത ഗോമാതാവിന്റെ മാസം ഭുജിക്കാത്തോര്‍  
 വെട്ടിനുറുക്കിയ മനുഷ്യ മാംസം കണ്ടിടറുന്നു ഞാന്‍ 
 മതവൈര്യമൊക്കെ മരിച്ചു....മരിച്ചോരു
 മനുഷ്യനെ തേടി അലയുന്നു ഞാന്‍ 
 ദാഹം ശമിച്ചോരു പച്ച മനുഷ്യന്റെ 
 ശവമോന്നു പേറുവാന്‍ മോഹിച്ചു ഞാന്‍

Friday, December 13, 2013

ചക്കര മഴ

ഇന്നെന്റെ അങ്കണത്തിൽ,
 തെന്നലേ നീ വന്നിടുമോ?
മുറ്റത്തെ പാല മരത്തിലെ
പൂക്കൾ വിതറി തന്നിടുമോ?

ആടിയും പാടിയും നില്ക്കുന്ന,
പൂത്ത മരത്തിൻ ചില്ലകളിൽ..
ചാഞ്ചാടി പാറി നടക്കും,
വണ്ടിന്റെ മുത്തം മുടക്കിടുമോ?

ഈണങ്ങൾ വണ്ണത്തിലൂതി,
ഗാനം മൂളും മുളം തണ്ടിൽ...
രാഗങ്ങൾ മൂളിയിരിക്കും
കുയിലിന്റെ നാദം കേള്പ്പിക്കുമോ?

അക്കരെ നിന്നൊരു മേഘം,
ചക്കരമുത്തം തന്നെങ്കിൽ ..
ആ മേഘ ചക്കര കൊണ്ടൊരു
ചക്കര പേമാരി  തീര്‍ത്തിടുമോ ?

Friday, August 2, 2013

ഞാനൊരു പയറുമണി


 എന്നെ കയ്യില്‍ കിട്ടുവോര്‍ക്കെല്ലാം

ഞാനൊരു പയറിന്‍ മണി!
നനവുള്ളമണ്ണില്‍
പേറ്റു നോവില്‍ ഭൂമി പിളര്‍ന്നു
പിറക്കും മണി!
ശിരസ്സ്‌ നമിച്ചു ഞാന്‍ 
അമ്മായാം ഭൂമിക്ക്  മുകളില്‍
കണ്ണോടിച്ചു പേടിച്ചു ഞാന്‍
കാറ്റിന്റെ ചലനവും,വെളിച്ചവും കണ്ടു ഞാന്‍
പേറ്റു നോവടങ്ങുമ്പോള്‍
കരിയുമെന്‍ പൊക്കിള്‍ കോടി
തല നിവര്‍ന്നു നിന്ന് ഞാന്‍
കയ്യെത്തും ദൂരങ്ങളാക്കും അധീനതയില്‍
യവ്വന കാലത്തെ പീഡനവും
മുഷ്ടി ചുരുട്ടി സഹിക്കുന്നു ഞാന്‍
ആര്‍ക്കോ പിറക്കേണ്ട കുഞ്ഞിനു പോഷകം
കൂട്ടുവാന്‍ നുള്ളിയെടുതുള്ള പീഡനവും
എന്റെ മജ്ജയും മാംസവും
എരിവുവിട്ടു നക്കിതുടച്ചുള്ള പീഡനവും
ഒന്നിലും തളരാതെ
മുഷ്ടി ചുരുട്ടി പിടിച്ചു ഞാന്‍
പുഷ്പിണി യായി മുന്നേറിടുന്നു
പിന്നെയും പെന്നെയും പീഡനം
പീഡനമേറ്റോരന്ത്യം കുറിക്കുന്നു ഞാന്‍ 

Thursday, February 16, 2012

"കാഴ്ച"



കണ്ണേ ...നിനക്കുണ്ടോ? നാണം ?
കാഴ്ചകള്‍ തിങ്ങിയ കാലവും ,ലോകവും
കാണുവാനല്ലാതെ ....!
നല്ലത് കാണുവാന്‍ മോഹമുണ്ടോ?
നയനേ...നാണത്തെ നീയറിഞ്ഞോ നഗ്നത 
നോക്കിയതല്ലാതെ....!
ഈര്‍ഷ്യ മാണെങ്കിലും നോക്കി നീ നാണിക്കും 
പാര്‍ശ്വ ഫലത്തില്‍ അദൃശ്യ ഭംഗി 
കണ്ടാല്‍ തുടിക്കുന്ന കൊണ്ടാല്‍ പിടക്കുന്ന 
മണ്ടനായ്‌ നിനക്കെന്തിനീ  സുതാര്യ  കാഴ്ച്ച
ചോരയും ചുകപ്പും നിനക്കൊന്നുപോലെ
വേളിയും, വേശ്യയും, ഗാനധിയും, ഗോട്സെയും
വ്യക്താമാം ചിത്രത്തില്‍ നിനക്കൊന്നുപോലെ
നമ്മയും, തിന്മ്മയും നിന്‍ കാഴ്ച്ചയിലല്ലാതെ....!
നീരാടും മിഴിയേ നീ അറിഞ്ഞോ? 
അകവും പുറവും വേറെ; വേറെ യാണോ?
അകക്കണ്ണെ പൊറുക്കുക ഈ  കാഴ്ച്ച ക്കുമപ്പുറം
അകതാരില്‍   നിന്നെ തേടുകയാണിന്നു ഞാന്‍ . 

Saturday, May 21, 2011

"പെയ്യാത്ത സ്വപ്നം"

image from google


ഏയ് .. കാറ്റേ നീ വീശിടുമോ...?
ഒന്നെന്‍ മുറിയില്‍ വന്നിടുമോ?
കുളിരോടെന്റെ കരളില്‍ നീ
ചാഞ്ചാടി നിന്നിടുമോ?
ഒരു സ്വപ്നം തന്നിടുമോ?
ഏയ്‌...കാറ്റേ ...
പ്രേമം വന്നു മിന്നി മിന്നി
മിന്നി പ്പോകുന്നു
ആരോ വന്നു ചിന്നം പിന്നി
പിന്നി സ്വപ്നം മായുന്നു എന്‍
സ്വപ്നം മായുന്നു..


ഏയ്‌... കാറ്റേ....
എന്റെ മനസ്സില്‍ കറ കറ യായ്
ഒരു മേഘം കണ്ടുവോ?
നീ അതില്‍ വീശി ദുര ദുര യായ്
പെയ്തിറക്കുമോ? എന്നെ
പെയ്തിറക്കുമോ?
ഏയ്‌...കാറ്റേ ....നീ വീശിടുമോ....?

Wednesday, September 29, 2010

"സാഫല്യം"


google image
ഇന്നോ ഇന്നലയോ അല്ല
ജീവിതം തുരുമ്പെടുത്ത കത്തി പോലെ
ഇനിയും മൂര്‍ച്ച കൂട്ടാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ട്
തലയിണയിലെ നെഞ്ചിടിപ്പിന്റെ ശബ്ദം കേട്ട്
അവള്‍ വാതില്‍ക്കല്‍ അറച്ചു നിന്നു
വൈറ്റാട്ടി ഇന്നെലെയും വന്നു തിരിച്ചുപോയത്രേ
വാല്യക്കാരന്റെ മോള്‍ എത്ര സുന്ദരിയാണ്?
വൈറ്റാട്ടി യാണത്രേ അവളെ കരയിപ്പിച്ചത്
അവളുടെ കരച്ചില്‍ പോലെ, കുളിര്‍കാറ്റില്‍ വന്ന
മൂങ്ങക്കരച്ചില്‍ കൊതുക് കടിച്ചു മരിച്ചു.
തുരുമ്പെടുത്ത കത്തി മെഴുക്കില്‍ മിനുക്കി
തിളക്കം പാടെ നശിച്ചു എങ്കിലും മൂര്‍ച്ചയുണ്ട്
മുറിച്ചിടം രക്തം പൊടിഞ്ഞു
ആലസ്യം അനുസരണക്ക് ചാമരം വീശി
ഇന്നെന്തിനാണിത്ര തിടുക്കം ?
ഇമയിലെ കണ്മഷി കുതിര്‍ന്നു വറ്റി, വരണ്ടുണങ്ങി.
പെയ്തു തീര്‍ത്ത മഴയുടെ ഞെരുക്കം
തകര പ്പാത്തിയില്‍ തിങ്ങി ഞെരുങ്ങി
പാതിരാ ക്കൊഴികള്‍ കൂകി വിളിച്ചു
പാടി മടുത്ത കൊതുകിന്റെ ഈണം
പനനീര് തെളിക്കുന്നൊരാ തമസ്സിലലിഞ്ഞു
അവളുടെ മുടിയില്‍ ഈറന്‍ പുലരി പിറന്നു
അവളുടെ കണ്മഷിപ്പാടം കിളിര്‍ത്തു
കരയുന്ന കുഞ്ഞിനവള്‍ മുല കൊടുത്തു

"അമ്മ "


google imege
അമ്മയെക്കുറിച്ച് "കൂട്ടം" ചേര്‍ന്നെഴുതിതിലെ എന്റെ വരികള്‍

അടുപ്പൂതിപ്പുകഞ്ഞു കരഞൊരമ്മ ,
മാമൂട്ടാന്‍ പിച്ചയെടുത്തോരമ്മ .
ഈറന്‍ നയനങ്ങളോളിപ്പിച്ചോരമ്മ,
ഉറങ്ങാതെന്നെയും കാത്തു കിടന്നൊരമ്മ.

ആഴകിന്റെ റാണിയാണവളെന്നഹങ്കാരമാണോ?
ആ പ്രതാപത്തില്‍ നിഹളിക്കയാണോ ?
അമ്മയെ മറക്കാന്‍ ശ്രമിക്കയാണോ?
അരുതരുതേ...മകനേ... വൃദ്ധ സദന മെന്നില്‍?

പെണ്ണാണ് ധനമെന്ന സത്യമെല്ലാം
മണ്ണില്‍ മൂടിയ വചനങ്ങളായ്...
പൊന്നിന്റെ മഹാത്മ്യം ഏറ്റിടുന്നോര്‍
പെണ്ണായിരുന്നമ്മയെന്നറിയുന്നില്ലേ...?

Saturday, September 25, 2010

എനിക്കന്യയായ് ...!



imege from google
എന്നമ്മ നല്‍കിയ പരിലാളനത്തില്‍
ഇന്നു വളര്‍ന്നങ്ങു നീ പുഷ്പിണിയായ്
നിന്നെ കിളുര്‍പ്പിച്ച കൈകളാണെന്റെയു-
എന്നിട്ടെനിക്കെന്തിനീ പൂ വിലക്ക് ...?

മുറ്റത്തെന്നും നീ ഊഞ്ഞാലിലാടുമ്പോള്‍
എത്തിപ്പിടിച്ചോന്നു ചുംബിക്കുവാന്‍
ഏകനായ് ഞാനെത്ര ചാരത്തു വന്നതാ-
ണെന്നമ്മ യറിയാതെ പുല്‍കിടുവാന്‍

മണമുള്ള യവ്വന തേന്‍കുടത്തിന്‍
മധു തീരുവോളം നിനക്കന്യനോ? ഞാന്‍
നീന്നിദള്‍ ചുണ്ടിലെ മധുനുകര്‍ന്നെല്ലാം
ഒന്നെന്റെ നാവില്‍ നുണഞ്ഞോട്ടെ ഞാന്‍

ആടിത്തിമിര്‍ത്തന്നുത്രാടരാവില്‍  നീ
 ആരെയോ കാത്തീറനുടുത്തു നില്‍ക്കെ
പിച്ചിയ കൊട്ടയില്‍ വാടി ത്തളര്‍ന്നു നീ 
പച്ച പ്പൂന്തോട്ടം   വിട്ടകന്നു പോയീ 

എന്നെങ്കിലും നിന്നെ  ഒന്ന് പൊട്ടിച്ചാല
അന്നമ്മ പിച്ചി തോലെടുക്കും 
തൃക്കാക്കരപ്പനും  ഇഷ്ട ദൈവത്തിനും
തൃക്കയ്യു കൊണ്ടെ ന്നുമേ  ബലി കൊടുക്കും .


Monday, September 13, 2010

"പൊന്നില്‍ കുളിച്ച മോഹം"


imege from google

മഞ്ഞപ്പുതപ്പിലുറങ്ങുന്ന പെണ്ണെ ,നീ
എന്നെന്‍റെ കയ്യിലെ മാലചൂടും .....?
അന്നാ-മരക്കൊമ്പിലായ് നീ ഒളിച്ചു,
ഇന്നാ-മരച്ചോട്ടില്‍ ഞാന്‍ കാത്തിരിപ്പൂ!

എത്ര പകലിന്നിരുട്ടു വീണു അതി-
ലെത്ര യാമങ്ങള്‍ കിതച്ചു നീങ്ങി?
എത്ര ചക്രങ്ങള്‍ പൊഴിഞ്ഞു വീണു? മുറ്റ-
ത്തെത്രയോ സൗരഭ്യ പ്പൂവിരിഞ്ഞു!?

പൊന്നില്‍ കുളിച്ചു ഞാനോടിത്തളരുമ്പോള്‍,
എന്നൊപ്പമോടി നീ കിതച്ചോ...?
എന്നമ്മ പാലൂട്ടിയതോര്‍മ്മയുണ്ടോ.....?
എന്‍റെ മാമു
ണു വാനന്നു നീ കൊതിച്ചോ

കാര്‍കൂന്തല്‍ മാടി മറച്ചതാണോ...!?
നിന്‍ കണ്‍പോള പാതി അടച്ചതാണോ!?
കാര്‍ മഷിയാലെ വരച്ചതാണോ.....!?
നിന്‍ കവിളില്‍ മുഖക്കുരു പാടു വീണോ!?

നിന്നില്‍ പ്രഹരങ്ങളേല്‍പ്പിച്ച NASA യുടെ,
വാര്‍ത്തകള്‍ കേട്ടു ഞാനമ്പരന്നു....!!
നീ കരയല്ലേ..കണ്ണീര്‍ കണങ്ങളെ കണ്ടാലും,
പെട്ടിയുമായവര്‍ വന്നു ചേരും!!