Powered By Blogger
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, February 16, 2012

"കാഴ്ച"



കണ്ണേ ...നിനക്കുണ്ടോ? നാണം ?
കാഴ്ചകള്‍ തിങ്ങിയ കാലവും ,ലോകവും
കാണുവാനല്ലാതെ ....!
നല്ലത് കാണുവാന്‍ മോഹമുണ്ടോ?
നയനേ...നാണത്തെ നീയറിഞ്ഞോ നഗ്നത 
നോക്കിയതല്ലാതെ....!
ഈര്‍ഷ്യ മാണെങ്കിലും നോക്കി നീ നാണിക്കും 
പാര്‍ശ്വ ഫലത്തില്‍ അദൃശ്യ ഭംഗി 
കണ്ടാല്‍ തുടിക്കുന്ന കൊണ്ടാല്‍ പിടക്കുന്ന 
മണ്ടനായ്‌ നിനക്കെന്തിനീ  സുതാര്യ  കാഴ്ച്ച
ചോരയും ചുകപ്പും നിനക്കൊന്നുപോലെ
വേളിയും, വേശ്യയും, ഗാനധിയും, ഗോട്സെയും
വ്യക്താമാം ചിത്രത്തില്‍ നിനക്കൊന്നുപോലെ
നമ്മയും, തിന്മ്മയും നിന്‍ കാഴ്ച്ചയിലല്ലാതെ....!
നീരാടും മിഴിയേ നീ അറിഞ്ഞോ? 
അകവും പുറവും വേറെ; വേറെ യാണോ?
അകക്കണ്ണെ പൊറുക്കുക ഈ  കാഴ്ച്ച ക്കുമപ്പുറം
അകതാരില്‍   നിന്നെ തേടുകയാണിന്നു ഞാന്‍ . 

Saturday, May 21, 2011

"പെയ്യാത്ത സ്വപ്നം"

image from google


ഏയ് .. കാറ്റേ നീ വീശിടുമോ...?
ഒന്നെന്‍ മുറിയില്‍ വന്നിടുമോ?
കുളിരോടെന്റെ കരളില്‍ നീ
ചാഞ്ചാടി നിന്നിടുമോ?
ഒരു സ്വപ്നം തന്നിടുമോ?
ഏയ്‌...കാറ്റേ ...
പ്രേമം വന്നു മിന്നി മിന്നി
മിന്നി പ്പോകുന്നു
ആരോ വന്നു ചിന്നം പിന്നി
പിന്നി സ്വപ്നം മായുന്നു എന്‍
സ്വപ്നം മായുന്നു..


ഏയ്‌... കാറ്റേ....
എന്റെ മനസ്സില്‍ കറ കറ യായ്
ഒരു മേഘം കണ്ടുവോ?
നീ അതില്‍ വീശി ദുര ദുര യായ്
പെയ്തിറക്കുമോ? എന്നെ
പെയ്തിറക്കുമോ?
ഏയ്‌...കാറ്റേ ....നീ വീശിടുമോ....?

Wednesday, September 29, 2010

"സാഫല്യം"


google image
ഇന്നോ ഇന്നലയോ അല്ല
ജീവിതം തുരുമ്പെടുത്ത കത്തി പോലെ
ഇനിയും മൂര്‍ച്ച കൂട്ടാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ട്
തലയിണയിലെ നെഞ്ചിടിപ്പിന്റെ ശബ്ദം കേട്ട്
അവള്‍ വാതില്‍ക്കല്‍ അറച്ചു നിന്നു
വൈറ്റാട്ടി ഇന്നെലെയും വന്നു തിരിച്ചുപോയത്രേ
വാല്യക്കാരന്റെ മോള്‍ എത്ര സുന്ദരിയാണ്?
വൈറ്റാട്ടി യാണത്രേ അവളെ കരയിപ്പിച്ചത്
അവളുടെ കരച്ചില്‍ പോലെ, കുളിര്‍കാറ്റില്‍ വന്ന
മൂങ്ങക്കരച്ചില്‍ കൊതുക് കടിച്ചു മരിച്ചു.
തുരുമ്പെടുത്ത കത്തി മെഴുക്കില്‍ മിനുക്കി
തിളക്കം പാടെ നശിച്ചു എങ്കിലും മൂര്‍ച്ചയുണ്ട്
മുറിച്ചിടം രക്തം പൊടിഞ്ഞു
ആലസ്യം അനുസരണക്ക് ചാമരം വീശി
ഇന്നെന്തിനാണിത്ര തിടുക്കം ?
ഇമയിലെ കണ്മഷി കുതിര്‍ന്നു വറ്റി, വരണ്ടുണങ്ങി.
പെയ്തു തീര്‍ത്ത മഴയുടെ ഞെരുക്കം
തകര പ്പാത്തിയില്‍ തിങ്ങി ഞെരുങ്ങി
പാതിരാ ക്കൊഴികള്‍ കൂകി വിളിച്ചു
പാടി മടുത്ത കൊതുകിന്റെ ഈണം
പനനീര് തെളിക്കുന്നൊരാ തമസ്സിലലിഞ്ഞു
അവളുടെ മുടിയില്‍ ഈറന്‍ പുലരി പിറന്നു
അവളുടെ കണ്മഷിപ്പാടം കിളിര്‍ത്തു
കരയുന്ന കുഞ്ഞിനവള്‍ മുല കൊടുത്തു

"അമ്മ "


google imege
അമ്മയെക്കുറിച്ച് "കൂട്ടം" ചേര്‍ന്നെഴുതിതിലെ എന്റെ വരികള്‍

അടുപ്പൂതിപ്പുകഞ്ഞു കരഞൊരമ്മ ,
മാമൂട്ടാന്‍ പിച്ചയെടുത്തോരമ്മ .
ഈറന്‍ നയനങ്ങളോളിപ്പിച്ചോരമ്മ,
ഉറങ്ങാതെന്നെയും കാത്തു കിടന്നൊരമ്മ.

ആഴകിന്റെ റാണിയാണവളെന്നഹങ്കാരമാണോ?
ആ പ്രതാപത്തില്‍ നിഹളിക്കയാണോ ?
അമ്മയെ മറക്കാന്‍ ശ്രമിക്കയാണോ?
അരുതരുതേ...മകനേ... വൃദ്ധ സദന മെന്നില്‍?

പെണ്ണാണ് ധനമെന്ന സത്യമെല്ലാം
മണ്ണില്‍ മൂടിയ വചനങ്ങളായ്...
പൊന്നിന്റെ മഹാത്മ്യം ഏറ്റിടുന്നോര്‍
പെണ്ണായിരുന്നമ്മയെന്നറിയുന്നില്ലേ...?

Saturday, September 25, 2010

എനിക്കന്യയായ് ...!



imege from google
എന്നമ്മ നല്‍കിയ പരിലാളനത്തില്‍
ഇന്നു വളര്‍ന്നങ്ങു നീ പുഷ്പിണിയായ്
നിന്നെ കിളുര്‍പ്പിച്ച കൈകളാണെന്റെയു-
എന്നിട്ടെനിക്കെന്തിനീ പൂ വിലക്ക് ...?

മുറ്റത്തെന്നും നീ ഊഞ്ഞാലിലാടുമ്പോള്‍
എത്തിപ്പിടിച്ചോന്നു ചുംബിക്കുവാന്‍
ഏകനായ് ഞാനെത്ര ചാരത്തു വന്നതാ-
ണെന്നമ്മ യറിയാതെ പുല്‍കിടുവാന്‍

മണമുള്ള യവ്വന തേന്‍കുടത്തിന്‍
മധു തീരുവോളം നിനക്കന്യനോ? ഞാന്‍
നീന്നിദള്‍ ചുണ്ടിലെ മധുനുകര്‍ന്നെല്ലാം
ഒന്നെന്റെ നാവില്‍ നുണഞ്ഞോട്ടെ ഞാന്‍

ആടിത്തിമിര്‍ത്തന്നുത്രാടരാവില്‍  നീ
 ആരെയോ കാത്തീറനുടുത്തു നില്‍ക്കെ
പിച്ചിയ കൊട്ടയില്‍ വാടി ത്തളര്‍ന്നു നീ 
പച്ച പ്പൂന്തോട്ടം   വിട്ടകന്നു പോയീ 

എന്നെങ്കിലും നിന്നെ  ഒന്ന് പൊട്ടിച്ചാല
അന്നമ്മ പിച്ചി തോലെടുക്കും 
തൃക്കാക്കരപ്പനും  ഇഷ്ട ദൈവത്തിനും
തൃക്കയ്യു കൊണ്ടെ ന്നുമേ  ബലി കൊടുക്കും .


Thursday, August 5, 2010

"മണ്ണിന്‍റെ മണമുള്ള രാവുകള്‍"

ഓടുന്നു മുന്‍പേ ഞാന്‍ തിരിഞ്ഞു നോക്കാതെ,
തെടുന്നടിതത്രയും   മരീജികയാകുന്നു!
മണലില്‍ മരവിച്ച കാലങ്ങള്‍ പായുന്നു
മറവിയില്‍ ഇണ യുടെ പ്രണയം  പഴുക്കുന്നു

താടിക്കു കയ്യൂന്നി പ്രിയ  വേട്ടവളിരിക്കുന്നു,
മണിനാദങ്ങള്‍ ഒക്കെയും  കാതോര്‍ത്തിരിക്കുന്നു
മണിയുമായ്  തപാലിന്റെ  സന്ദേശമെത്തുന്നു
കരിയുന്ന പാലില്‍  പത പൊന്തി വീഴുന്നു .

മഴയുള്ളരാവുകള്‍ മനസ്സില്‍ കിതക്കുന്നു...!
മണ്ണിന്‍റെ മണമുള്ള കാറ്റിനെ തേടുന്നു .
വര്‍ഷത്തിലെത്തുവാനവളെ ത്ര മോഹിച്ചു ,
വാടാത്ത മോഹങ്ങള്‍ എത്രയോ ബാക്കിയായ്‌ !

കിനാവിന്‍റെ രാവുകള്‍ എത്രയോ മഞ്ഞുപോയ്‌ ..
കാലം ഞെരുക്കുന്നെന്‍ പ്രവാസജീവിതം !!

"കിനാവിന്റെ തൂവല്‍ സ്പര്‍ശം "


"കുഞ്ഞിക്കോരന്‍"

കുഞ്ഞിക്കോരന് വേട്ടവളുണ്ട് കുട്ടികളഞ്ചുണ്ട്
കഞ്ഞി കുടിക്കാന്‍ വഴിയില്ലാതവര്‍ നരകിക്കാറുണ്ട്
വിശന്നു പൊരിയും പിഞ്ച്‌ കിടാങ്ങളെ മുഖത്തു നോക്കാതെ
വലഞ്ഞുപോയി കുഞ്ഞിക്കോരന്‍ സഹിക്കവയ്യാതെ..!
നേങ്ക്‌ടെ വിധി യാണെന്നു പറഞ്ഞാ കുഞ്ഞിക്കോരന്റെ-
നേരിയ മുണ്ടിന്‍  കോന്താല കാട്ടി കേരളമൊട്ടാകെ...!
നേരറിയാതെ പോര് പറഞ്ഞാ ധാര്‍മിക ബോധത്തെ-
നഞ്ഞിനുപോലും വക നല്‍കാതെ കാലം വാഴിച്ചു.
"ആദിവാസം" പേരിനു കേള്‍ക്കാന്‍ എന്തൊരു രസമല്ലേ.!?
പാതി വാസം മനുഷ്യരാവാനവര്‍ക്കിന്നും കഴിയില്ലേ?
തിരിച്ചു പോവാനാവില്ലല്ലോ ജനിച്ച ജന്മങ്ങള്‍...!
മരിച്ച നാട്ടില്‍ ജനിച്ചവര്‍ക്കീ ഗദ്‌ഗദമുണ്ടാവും.
ജണ്ടകളെത്ര പാറീ നാട്ടില്‍ വര്‍ഗ വര്‍ണ്ണത്താല്‍!!
ജന്മം കൊണ്ടഭിമാനം കൊള്ളും ഭാരതീയര്‍ നാം